Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Palathai Rape Case

പാ​​ല​​ത്താ​​യി​​ പീഡന കേസ്: തീ​​വ്ര​​വാ​​ദ ബ​​ന്ധമുന്നയി​​ച്ച് പ്രതി; പോ​​ക്സോ കേ​​സാ​​യാ​​ണു ക​​ണ്ട​​തെന്ന് കോടതി

ത​​​​​ല​​​​​ശേ​​​​​രി: പ്ര​​​​​തി​​​​​യാ​​​​​യ അ​​​​​ധ്യാ​​​​​പ​​​​​ക​​​​​ന് മ​​​​​ര​​​​​ണം വ​​​​​രെ ജീ​​​​​വ​​​​​പ​​​​​ര്യ​​​​​ന്ത​​​​​വും 40 വ​​​​​ർ​​​​​ഷം ക​​​​​ഠി​​​​​ന ത​​​​​ട​​​​​വും ര​​​​​ണ്ടു ല​​​​​ക്ഷം രൂ​​​​​പ പി​​​​​ഴ​​​​​യും വി​​​ധി​​​ച്ച പാ​​​​​ല​​​​​ത്താ​​​​​യി​​​​​യി​​​ൽ സ്കൂ​​​​​ൾ വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​നി​​​​​യെ പീ​​​​​ഡി​​​​​പ്പി​​​​​ച്ച കേ​​​​​സി​​​​​ൽ തീ​​​വ്ര​​​വാ​​​ദ ബ​​​ന്ധ​​​മു​​​ന്ന​​​യി​​​ച്ച് പ്ര​തി​യാ​യ കെ. ​പ​ദ്മ​രാ​ജ​ന്‍. എ​​​ന്നാ​​​ൽ ഈ ​​​​​കേ​​​​​സ് പോ​​​​​ക്സോ കേ​​​​​സാ​​​​​യി​​​​​ട്ടാ​​​​​ണ് ക​​​​​ണ്ട​​​​​തെ​​​​​ന്ന് ത​​​​​ല​​​​​ശേ​​​​​രി പോ​​​​​ക്‌​​​​​സോ സ്‌​​​​​പെ​​​​​ഷ​​​​​ൽ കോ​​​​​ട​​​​​തി ജ​​​​​ഡ്‌​​​​​ജി എം.​​​​​ടി. ജ​​​​​ല​​​​​ജാ​​​​​റാ​​​​​ണി.

ശി​​​ക്ഷാ​​​വി​​​ധി പ്ര​​​സ്താ​​​വി​​​ക്കാ​​​ൻ ഇ​​​​​ന്ന​​​​​ലെ രാ​​​​​വി​​​​​ലെ 11.11 നാ​​​​​ണ് കോ​​​​​ട​​​​​തി കേ​​​​​സ് വി​​​​​ളി​​​​​ച്ച​​​​​ത്. വി​​​​​ധി പു​​​​​റ​​​​​പ്പ​​​​​ടു​​​​​വി​​​​​ച്ച ശേ​​​​​ഷം ശി​​​​​ക്ഷ​​​​​യെ കു​​​​​റി​​​​​ച്ച് ഐ​​​​​ന്തെ​​​​​ങ്കി​​​​​ലും പ​​​​​റ​​​​​യാ​​​​​നു​​​​​ണ്ടോ എ​​​​​ന്ന കോ​​​​​ട​​​​​തി​​​​​യു​​​​​ടെ ചോ​​​​​ദ്യ​​​​​ത്തി​​​​​ന് “കേ​​​​​സു​​​​​മാ​​​​​യി ഒ​​​​​രു ബ​​​​​ന്ധ​​​​​വും ഇ​​​​​ല്ല. ഭാ​​​​​വി​​​​​യി​​​​​ൽ ഒ​​​​​രു പൊ​​​​​തു പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​​നും ഇ​​​​​ങ്ങ​​​​​നെ ഒ​​​​​രു അ​​​​​വ​​​​​സ്ഥ ഉ​​​​​ണ്ടാ​​​​​ക​​​​​രു​​​​​ത്.

എ​​​​​ന്‍റെ ഭാ​​​​​ര്യ ആ​​​​​ത്മ​​​​​ഹ​​​​​ത്യ ചെ​​​​​യ്താ​​​​​ൽ എ​​​​​സ്ഡി​​​​​പി​​​​​ഐ ഉ​​​​​ൾ​​​​​പ്പ​​​​​ടെ​​​​​യു​​​​​ള്ള മ​​​​​ത​​​​​തീ​​​​​വ്ര​​​​​വാ​​​​​ദ സം​​​​​ഘ​​​​​ട​​​​​ന​​​​​ക​​​​​ൾ​​​​​ക്കാ​​​​​ണ് ഉ​​​​​ത്ത​​​​​ര​​​​​വാ​​​​​ദി​​​​​ത്വം. ഭാ​​​​​ര്യ​​​​​യും മ​​​​​ക്ക​​​​​ളും പ്രാ​​​​​യ​​​​​മാ​​​​​യ അ​​​​​മ്മ​​​​​യും അ​​​​​വി​​​​​വാ​​​​​ഹി​​​​​ത​​​​​യാ​​​​​യ സ​​​​​ഹോ​​​​​ദ​​​​​രി​​​​​യു​​​​​മു​​​​​ണ്ട്’’ എ​​​​​ന്ന് പ്ര​​​​​തി കോ​​​​​ട​​​​​തി​​​​​യോ​​​​​ട് പ​​​​​റ​​​​​ഞ്ഞു. പ്ര​​​​​തി കോ​​​​​ട​​​​​തി​​​​​യി​​​​​ൽ തീ​​​​​വ്ര​​​​​വാ​​​​​ദ ബ​​​​​ന്ധ​​​​​ത്തെ​​​​​ക്കു​​​​​റി​​​​​ച്ച് പ​​​​​റ​​​​​ഞ്ഞ​​​​​പ്പോ​​​​​ൾ ഈ ​​​​​കേ​​​​​സ് പോ​​​​​ക്സോ കേ​​​​​സാ​​​​​യി​​​​​ട്ടാ​​​​​ണ് ക​​​​​ണ്ട​​​​​തെ​​​​​ന്നും ഒ​​​​​രു ബാ​​​​​ക്ക് ഗ്രൗ​​​​​ണ്ടു​​​​​മി​​​​​ല്ലെ​​​​​ന്നും പു​​​​​റ​​​​​ത്ത് ന​​​​​ട​​​​​ക്കു​​​​​ന്ന കാ​​​​​ര്യ​​​​​ങ്ങ​​​​​ൾ അ​​​​​റി​​​​​യി​​​​​ല്ലെ​​​​​ന്നും കോ​​​​​ട​​​​​തി വാ​​​​​ക്കാ​​​​​ൽ അ​​​​​റി​​​​​യി​​​​​ച്ചു.

കോ​​​​​ട​​​​​തി​​​​​യു​​​​​ടെ ക​​​​​ണ്ടെ​​​​​ത്ത​​​​​ലു​​​​​ക​​​​​ൾ തെ​​​​​റ്റാ​​​​​ണെ​​​​​ങ്കി​​​​​ൽ നി​​​​​ങ്ങ​​​​​ൾ​​​​​ക്ക് മേ​​​​​ൽ​​​​​ക്കോ​​​​​ട​​​​​തി​​​​​ക​​​​​ളെ സ​​​​​മീ​​​​​പി​​​​​ക്കാ​​​​​മെ​​​​​ന്നും കോ​​​​​ട​​​​​തി വ്യ​​​​​ക്ത​​​​​മാ​​​​​ക്കി. അ​​​​​സു​​​​​ഖ​​​​​ങ്ങ​​​​​ൾ ഉ​​​​​ണ്ടോ? ശി​​​​​ക്ഷ​​​​​യി​​​​​ൽ ഇ​​​​​ള​​​​​വ് ആ​​​​​ശ്യ​​​​​പ്പെ​​​​​ടു​​​​​ന്നു​​​​​ണ്ടോ? എ​​​​​ന്നും കോ​​​​​ട​​​​​തി പ്ര​​​​​തി​​​​​യോ​​​​​ട് ചോ​​​​​ദി​​​​​ച്ചു. നാ​​​​​ൽ​​​​​പ്പ​​​​​ത്തി​​​​​യ​​​​​ഞ്ച് വ​​​​​യ​​​​​സാ​​​​​ണ്. ര​​​​​ണ്ട് മ​​​​​ക്ക​​​​​ളു​​​​​ണ്ട്. ഒ​​​​​രാ​​​​​ൾ രോ​​​​​ഗി​​​​​യാ​​​​​ണ്. അ​​​​​മ്മ​​​​​യും രോ​​​​​ഗി​​​​​യാ​​​​​യ സ​​​​​ഹോ​​​​​ദ​​​​​രി​​​​​യു​​​​​മു​​​​​ണ്ട്. ശി​​​​​ക്ഷ കു​​​​​റ​​​​​വ് ചെ​​​​​യ്യ​​​​​ണ​​​​​മെ​​​​​ന്ന് പ്ര​​​​​തി കോ​​​​​ട​​​​​തി​​​​​യോ​​​​​ട് പ​​​​​റ​​​​​ഞ്ഞു.

പീ​​​​​ഡ​​​​​ന​​​​​ത്തി​​​​​നി​​​​​ര​​​​​യാ​​​​​യ​​​​​ത് ദ​​​​​രി​​​​​ദ്ര കു​​​​​ടും​​​​​ബ​​​​​പ​​​​​ശ്ചാ​​​​​ത്ത​​​​​ല​​​​​ത്തി​​​​​ൽ നി​​​​​ന്നു​​​​​ള്ള പി​​​​​താ​​​​​വ് ന​​​​​ഷ്ട​​​​​പ്പെ​​​​​ട്ട കു​​​​​ട്ടി​​​​​യാ​​​​​ണെ​​​​​ന്ന​​​​​തി​​നാ​​ലും അ​​​​​ധ്യാ​​​​​പ​​​​​ക​​​​​നി​​​​​ലു​​​​​ള്ള വി​​​​​ശ്വാ​​​​​സ​​​​​മാ​​​​​ണ് പ്ര​​​​​തി ന​​​​​ഷ്ട​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യ​​​​​തെ​​​​​ന്ന​​​​​തി​​​​​നാ​​​​​ലും പ​​​​​ര​​​​​മാ​​​​​വ​​​​​ധി ക​​​​​ടു​​​​​ത്ത ശി​​​​​ക്ഷ വേ​​​​​ണ​​​​​മെ​​​​​ന്ന് പ്രോ​​​​​സി​​​​​ക്യൂ​​​​​ഷ​​​​​ൻ ആ​​വ​​ശ‍്യ​​പ്പെ​​ട്ടു. എ​​ന്നാ​​ൽ കു​​​​​റ​​​​​ഞ്ഞ ശി​​​​​ക്ഷ ന​​​​​ൽ​​​​​ക​​​​​ണ​​​​​മെ​​​​​ന്നാ​​ണ് പ്ര​​​​​തി​​​​​ഭാ​​​​​ഗം ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ട​​ത്. ഇ​​​​​രു വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​ന്‍റെ​​​​​യും വാ​​​​​ദം കേ​​​​​ട്ട​​​​​ശേ​​​​​ഷം ശി​​​​​ക്ഷാ​​​​​വി​​​​​ധി പ്ര​​​​​ഖ്യാ​​​​​പ​​​​​നം കോ​​​​​ട​​​​​തി ഉ​​​​​ച്ച​​​​​ക​​​​​ഴി​​​​​ഞ്ഞ് മൂ​​​​​ന്നി​​​​​ലേ​​​​​ക്ക് മാ​​​​​റ്റു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു.

Latest News

Corehub Up